¡Sorpréndeme!

മമ്മൂട്ടിക്ക് കുഞ്ഞാലി മരക്കാരാകാന്‍ 8 മാസം സമയം നല്‍കി പ്രിയദര്‍ശന്‍ | filmibeat Malayalam

2017-11-06 1,601 Dailymotion

Priyadarshan About Kunjali Marakkar Projecct

ചരിത്ര പുരുഷന്‍ കുഞ്ഞാലി മരക്കാര്‍ ആയി മോഹന്‍ലാലെത്തുമോ അതോ മമ്മൂട്ടിയോ? ഒരു പക്ഷേ കഴിഞ്ഞ ഒരാഴ്ച മലയാള സിനിമാ ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുണ്ടാകുക ഈ വിഷയമായിരിക്കും. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്നുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഷാജി നടേശന്‍ അനൗണ്‍സ് ചെയ്തത്. . മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരവും പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തിന് പ്രസക്തിയില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. പിന്‍മാറ്റ വാര്‍ത്തകല്‍ പ്രചരിക്കുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.